മുടിയിഴകൾക്ക് ‘തേങ്ങാപ്പാൽ…

മുടി വളരാൻ കാച്ചിയ എണ്ണയും ഹെയർ സിറവും ഓയിലുകളും പരീക്ഷിച്ച് മടുത്തവർ ഇനി തേങ്ങാപ്പാൽ ഉപയോഗിച്ച് തുടങ്ങിക്കോളൂ. വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യപോഷകങ്ങൾ തേങ്ങാപ്പാലിലുണ്ട്. ഇത് മുടി തഴച്ചുവളരാൻ സഹായിക്കും. കൂടാതെ മുടിയിഴകളുടെ കരുത്ത് അവ തിളക്കമാർന്നതാക്കാനും തേങ്ങാപ്പലിന് കഴിയും. ഇത് പലരീതിയിൽ ഉപയോഗിക്കാം. ശുദ്ധമായ തേങ്ങാപ്പാൽ തലയോട്ടിയിൽ പതുക്കെ മസാജ് ചെയ്ത് പിടിപ്പിക്കാം. ഇത് ശിരോചർമത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും മുടി വളരാനും സഹായിക്കും.