കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 മുതൽ കേരളത്തിൽ. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ തുടരും. രണ്ട് സൗഹൃ മത്സരവും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കും. ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.
പാരീസ്: ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ഒലിവർ ജിറൂദ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സ്ട്രൈക്കറാണ് 37 കാരനായ ജിറൂദ്. യൂറോ കപ്പിൽ ഫ്രാൻസ് സെമിയിൽ പുറത്തായതിന്റെ വേദന മാറും മുൻപാണ് ഒലിവറിന്റെ വിരമിക്കൽ വാർത്തയും ഫ്രഞ്ച് ആരാധകർക്ക് മുന്നിലെത്തുന്നത്. ഫ്രാൻസിനായി 137 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ജിറൂദ് അടിച്ചുകൂട്ടിയത്. ഹ്യൂഗോ ലോറിസിനും ലിലിയൻ തുറാമിനും ശേഷം ഏറ്റവും കൂടുതൽ തവണ ഫ്രാൻസിനായി കളത്തിലറങ്ങിയ താരവും ജിറൂദ് ആണ്.
ഐപിഎല്‍ 17-ാം സീസണില്‍ തകര്‍പ്പന്‍ തുടക്കമായിരുന്നു രാജസ്ഥാന് റോയല്‍സിന്റേത്. ആദ്യ നാലു മത്സരങ്ങളും ജയിച്ച് തുടക്കം, അഞ്ചാം മത്സരത്തില്‍ പക്ഷേ ഗുജറാത്തിനോട് തോല്‍വി. പിന്നാലെ വീണ്ടും നാല് തുടര്‍ജയങ്ങള്‍. പക്ഷേ അവസാന മൂന്ന് മത്സരങ്ങളും തോറ്റു. ആദ്യ പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് കരുതിയ സഞ്ജുവും സംഘവും ഇപ്പോഴും അത് പക്ഷേ ഉറപ്പാക്കിയിട്ടില്ല.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.