കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി പരിഗണിച്ച് ഹൈക്കോടതി. പ്രതി ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജിയിലെ പരാമർശങ്ങൾ പലതും പരാതിക്കാരിയെ വീണ്ടും അധിക്ഷേപിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ഹണി റോസിന് അസാമാന്യ മികവൊന്നുമില്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശത്തെയാണ് കോടതി വിമർശിച്ചത്. ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് ഹൈക്കോടതി മനസിലാക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിൽ ഇനി ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാൽ കസ്റ്റഡിയിൽ […]
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 മുതൽ കേരളത്തിൽ. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ തുടരും. രണ്ട് സൗഹൃ മത്സരവും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കും. ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.
പത്തനംതിട്ട: ശബരിമല ശാസ്താവിന് ഇന്ന് മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന പുണ്യമുഹൂർത്തത്തിനായി കാത്തിരിപ്പിലാണ് ഭക്തർ. ഇന്നലെ രാത്രി മുതൽ സന്നിധാനത്ത് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ന് ശരംകുത്തിയിലെത്തും. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധയിടങ്ങളില്‍ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ശബരിമലയിലെത്തുന്നത്.
തലേരാത്രി ഒരുപ്രമുഖ വ്യക്തിയുടെPA കാണാനെത്തി
ശബരിമല : പതിനാലാമത് ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മന്ത്രി വി എൻ വാസവൻ അദ്ദേഹത്തിന് സമർപ്പിച്ചു. പുരസ്കാര സമർപ്പണത്തിനു മുൻപ് മുൻപ് കീർത്തി പത്രം വായിച്ചു.
പൊന്നാനിയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. കുറ്റിക്കാട് മേഖലയിലാണ് മലമ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് 1200-ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഇപ്പോൾ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേരുടെയും ആരോഗ്യനിലതൃപ്തികരമാണ്. ഇതിൽ ഒരാൾ നിലവിൽ ആശുപത്രിയിലാണെന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കുക.
കണ്ണൂർ: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവ്വീസ് റദ്ദാക്കിയത്. ഇന്ന് രാവിലെ 9.30-ന് കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവ്വീസ് റദ്ദാക്കി.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22 ന് എരുമേലിയിലെ വീട്ടിൽ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാണാതാവുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. പോലീസും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും ക്രൈംബ്രാഞ്ചും വ്യാപകമായ അന്വേഷണങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല, ഒടുവിൽ കേസ് സിബിഐക്ക് കൈമാറി.