മുടി വളരാൻ കാച്ചിയ എണ്ണയും ഹെയർ സിറവും ഓയിലുകളും പരീക്ഷിച്ച് മടുത്തവർ ഇനി തേങ്ങാപ്പാൽ ഉപയോഗിച്ച് തുടങ്ങിക്കോളൂ. വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യപോഷകങ്ങൾ തേങ്ങാപ്പാലിലുണ്ട്. ഇത് മുടി തഴച്ചുവളരാൻ സഹായിക്കും. കൂടാതെ മുടിയിഴകളുടെ കരുത്ത് അവ തിളക്കമാർന്നതാക്കാനും തേങ്ങാപ്പലിന് കഴിയും. ഇത് പലരീതിയിൽ ഉപയോഗിക്കാം. ശുദ്ധമായ തേങ്ങാപ്പാൽ തലയോട്ടിയിൽ പതുക്കെ മസാജ് ചെയ്ത് പിടിപ്പിക്കാം. ഇത് ശിരോചർമത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും മുടി വളരാനും സഹായിക്കും.
പത്തനംതിട്ട: ശബരിമല ശാസ്താവിന് ഇന്ന് മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന പുണ്യമുഹൂർത്തത്തിനായി കാത്തിരിപ്പിലാണ് ഭക്തർ. ഇന്നലെ രാത്രി മുതൽ സന്നിധാനത്ത് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ന് ശരംകുത്തിയിലെത്തും. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധയിടങ്ങളില്‍ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ശബരിമലയിലെത്തുന്നത്.
ശബരിമല : പതിനാലാമത് ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മന്ത്രി വി എൻ വാസവൻ അദ്ദേഹത്തിന് സമർപ്പിച്ചു. പുരസ്കാര സമർപ്പണത്തിനു മുൻപ് മുൻപ് കീർത്തി പത്രം വായിച്ചു.
https://www.youtube.com/watch?v=UJO9ieByoc8
കമൽഹാസൻ നായകനായി ശങ്കർ സംവിധാനം ‘ഇന്ത്യൻ 2’ തീയേറ്ററുകളിൽ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം 12 മിനിട്ട് വെട്ടിച്ചുരുക്കി. ട്രിം ചെയ്ത പതിപ്പാണ് കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് . ജൂലൈ 12 ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത് . തുടർന്നാണ് ചിത്രത്തിന്റെ ദെെർഘ്യം വെട്ടിച്ചുരുക്കിയത് . പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസാണ് ഈ വിവരം അറിയിച്ചത് . “ഞങ്ങൾ നിങ്ങളെ കേട്ടു”
കണ്ണൂർ: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവ്വീസ് റദ്ദാക്കിയത്. ഇന്ന് രാവിലെ 9.30-ന് കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവ്വീസ് റദ്ദാക്കി.