ഇന്ന് മകരവിളക്ക്; ഒരുക്കങ്ങളുമായി സന്നിധാനം..

 ഇന്ന് മകരവിളക്ക്; ഒരുക്കങ്ങളുമായി സന്നിധാനം..

പത്തനംതിട്ട: ശബരിമല ശാസ്താവിന് ഇന്ന് മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന പുണ്യമുഹൂർത്തത്തിനായി കാത്തിരിപ്പിലാണ് ഭക്തർ. ഇന്നലെ രാത്രി മുതൽ സന്നിധാനത്ത് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വ​​ഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ന് ശരംകുത്തിയിലെത്തും. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധയിടങ്ങളില്‍ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ശബരിമലയിലെത്തുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *