മകരസംക്രാന്തിക്ക് അമൃതസ്നാനം….

ലക്നൗ: മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സംഗമഭൂമിയിലെത്തി ‘അമൃത സ്‌നാനം’ നടത്തി തീർത്ഥാടകർ. ആദ്യദിനമായ തിങ്കളാഴ്ച ഒന്നരക്കോടി പേർ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച അതിരാവിലെ കുംഭമേളയുടെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സംക്രാന്തി ദിനത്തിൽ പുണ്യസ്നാനം ചെയ്യാൻ മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. സനാതന ധർമ്മത്തിലെ 13 അഖാരകളും ആദ്യ അമൃത സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ പുണ്യസ്നാനം.