ഒക്ടോബർ 25 ന് മെസി കേരളത്തിൽ…..

 ഒക്ടോബർ 25 ന് മെസി കേരളത്തിൽ…..

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 മുതൽ കേരളത്തിൽ. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ തുടരും. രണ്ട് സൗഹൃ മത്സരവും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കും. ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *