കമൽഹാസൻ നായകനായി ശങ്കർ സംവിധാനം ‘ഇന്ത്യൻ 2’ തീയേറ്ററുകളിൽ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം 12 മിനിട്ട് വെട്ടിച്ചുരുക്കി. ട്രിം ചെയ്ത പതിപ്പാണ് കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് . ജൂലൈ 12 ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത് . തുടർന്നാണ് ചിത്രത്തിന്റെ ദെെർഘ്യം വെട്ടിച്ചുരുക്കിയത് . പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസാണ് ഈ വിവരം അറിയിച്ചത് . “ഞങ്ങൾ നിങ്ങളെ കേട്ടു”
പാരീസ്: ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ഒലിവർ ജിറൂദ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സ്ട്രൈക്കറാണ് 37 കാരനായ ജിറൂദ്. യൂറോ കപ്പിൽ ഫ്രാൻസ് സെമിയിൽ പുറത്തായതിന്റെ വേദന മാറും മുൻപാണ് ഒലിവറിന്റെ വിരമിക്കൽ വാർത്തയും ഫ്രഞ്ച് ആരാധകർക്ക് മുന്നിലെത്തുന്നത്. ഫ്രാൻസിനായി 137 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ജിറൂദ് അടിച്ചുകൂട്ടിയത്. ഹ്യൂഗോ ലോറിസിനും ലിലിയൻ തുറാമിനും ശേഷം ഏറ്റവും കൂടുതൽ തവണ ഫ്രാൻസിനായി കളത്തിലറങ്ങിയ താരവും ജിറൂദ് ആണ്.
വിവാഹം എന്നത് വളരെയധികം ആഘോഷിക്കുന്നവരാണ് നമ്മള് മലയാളികള്‍. അതുപോലെ തന്നെ വിവാഹ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നമ്മള് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ ചില തെറ്റുകള്‍ സംഭവിക്കാറുണ്ട്. തിരക്കിലും സമ്മര്ദത്തിലുമൊക്കെ സംഭവിച്ചു പോകുന്നതാണിവ. ആ തെറ്റുകളാണിവ സ്ത്രീകള്‍ കൂടുതല്‍ സമയമെടുത്താണ് വസ്ത്രങ്ങള്‍ വാങ്ങുന്നതെന്ന് പരാതി പറയുന്നവരുണ്ട്. എന്നാല്‍ സമയമെടുത്ത്, ശ്രദ്ധയോടെ തന്നെയാണ് വസ്ത്രം വാങ്ങേണ്ടത്. വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും സമയവും വേണം. നിങ്ങളുടെ ഇഷ്ടം നോക്കി, അനുയോജ്യമായത് തന്നെ എടുക്കാം. അതുപോലെ വിവാഹ വസ്ത്രം നേരത്തെ […]
പൊന്നാനിയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. കുറ്റിക്കാട് മേഖലയിലാണ് മലമ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് 1200-ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഇപ്പോൾ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേരുടെയും ആരോഗ്യനിലതൃപ്തികരമാണ്. ഇതിൽ ഒരാൾ നിലവിൽ ആശുപത്രിയിലാണെന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കുക.
ഐപിഎല്‍ 17-ാം സീസണില്‍ തകര്‍പ്പന്‍ തുടക്കമായിരുന്നു രാജസ്ഥാന് റോയല്‍സിന്റേത്. ആദ്യ നാലു മത്സരങ്ങളും ജയിച്ച് തുടക്കം, അഞ്ചാം മത്സരത്തില്‍ പക്ഷേ ഗുജറാത്തിനോട് തോല്‍വി. പിന്നാലെ വീണ്ടും നാല് തുടര്‍ജയങ്ങള്‍. പക്ഷേ അവസാന മൂന്ന് മത്സരങ്ങളും തോറ്റു. ആദ്യ പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് കരുതിയ സഞ്ജുവും സംഘവും ഇപ്പോഴും അത് പക്ഷേ ഉറപ്പാക്കിയിട്ടില്ല.
പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. നിറവും ഭംഗിയും കണ്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങൾ പലരും ഗൗനിക്കാറില്ല. വേഗത്തിൽ പാകമാകാൻ അനേകം കെമിക്കലുകൾ മാമ്പഴത്തിൽ ചേർക്കാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ മാമ്പഴം വെള്ളത്തിലിട്ട് പരിശോധിക്കാവുന്നതാണ്. കൃത്രിമമായി പഴുപ്പിച്ചതാണെങ്കിൽ മാമ്പഴം വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. ഇത് പരീക്ഷിച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
ന്യൂഡൽഹി: ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാൻ യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിൽ നിന്നുള്ള രണ്ടാമത്തെ സി-295 വിമാനം ഉടൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. മേയ് ആറിന് രാജ്യത്ത് എത്തുമെന്നാണ് വിവരം.
കണ്ണൂർ: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവ്വീസ് റദ്ദാക്കിയത്. ഇന്ന് രാവിലെ 9.30-ന് കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവ്വീസ് റദ്ദാക്കി.