Sports

സുനില്‍ ഛേത്രി കളമൊഴിയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.

Editorial

പ്രതിരോധം തീർക്കാൻ ദൃഷ്ടി-10

ന്യൂഡൽഹി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനാകും ദൃഷ്ടി -10 എന്നറിയപ്പെടുന്ന ‍ഡ്രോൺ വിവിധ സേനകൾക്ക് ലഭ്യമാക്കുക. അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് ദൃഷ്ടി-ഡ്രോൺ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ്  ഇന്ത്യൻ സൈന്യത്തിന് ലഭിക്കുക. ഇതിൽ ആ​ദ്യത്തേത് ജൂൺ 18-ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സേനയ്‌ക്ക് കൈമാറും. പഞ്ചാബിലെ ഭട്ടിൻഡ‍ താവളത്തിലാകും ഇത് വിന്യസിക്കുക.

News video

ജെസ്നയുടെ കാര്യത്തിൽ സത്യമിതാ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22 ന് എരുമേലിയിലെ വീട്ടിൽ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാണാതാവുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. പോലീസും സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും ക്രൈംബ്രാഞ്ചും വ്യാപകമായ അന്വേഷണങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല, ഒടുവിൽ കേസ് സിബിഐക്ക് കൈമാറി.

News video

മിഷേലിൻ്റെ ജീവനെടുത്തവൾ

പിറവം: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച കേസന്വേഷണം എങ്ങുമെത്താതെ മിഷേലിന്റെ ഏഴാം ചരമ വാര്‍ഷികവും കടന്നുപോയി. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കൊച്ചിയില്‍ കാണാതായത്.