മാമ്പഴങ്ങളുടെ കൃത്രിമത്തം തിരിച്ചറിയാം.

പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. നിറവും ഭംഗിയും കണ്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങൾ പലരും ഗൗനിക്കാറില്ല. വേഗത്തിൽ പാകമാകാൻ അനേകം കെമിക്കലുകൾ മാമ്പഴത്തിൽ ചേർക്കാറുണ്ട്.
രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ മാമ്പഴം വെള്ളത്തിലിട്ട് പരിശോധിക്കാവുന്നതാണ്. കൃത്രിമമായി പഴുപ്പിച്ചതാണെങ്കിൽ മാമ്പഴം വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. ഇത് പരീക്ഷിച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.