പ്രതിരോധം തീർക്കാൻ ദൃഷ്ടി-10

 പ്രതിരോധം തീർക്കാൻ ദൃഷ്ടി-10

ന്യൂഡൽഹി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനാകും ദൃഷ്ടി -10 എന്നറിയപ്പെടുന്ന ‍ഡ്രോൺ വിവിധ സേനകൾക്ക് ലഭ്യമാക്കുക. അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് ദൃഷ്ടി-ഡ്രോൺ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ്  ഇന്ത്യൻ സൈന്യത്തിന് ലഭിക്കുക. ഇതിൽ ആ​ദ്യത്തേത് ജൂൺ 18-ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സേനയ്‌ക്ക് കൈമാറും. പഞ്ചാബിലെ ഭട്ടിൻഡ‍ താവളത്തിലാകും ഇത് വിന്യസിക്കുക.

Related post