നെല്ലിക്ക ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഒരുപോലെ പേരുകേട്ടതാണ്. നിരവധി ഔഷധ ഗുണങ്ങളടങ്ങിയ ഇവ ആയുർവേദമരുന്നുകളിലെയും സ്ഥിര സാന്നിധ്യമാണ്. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ച് പ്രഭാതം ആരംഭിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ. നെല്ലിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ നെല്ലിക്കയിലുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മലബന്ധം, ശരീരവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും നെല്ലിക്ക ജ്യൂസ് ഉത്തമ പ്രതിവിധിയാണ്…….
മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് കറിവേപ്പില. രുചിക്ക് പുറമേ നിരവധി ഗുണങ്ങളാണ് കറിവേപ്പില നൽകുന്നത്. ദഹനം മെച്ചപ്പെടുത്താനും ശരീരംഭാരം കുറയ്ക്കുന്നതിലുമൊക്കെ കറിവേപ്പില വലിയ പങ്ക് വഹിക്കുന്നു. ആവശ്യ പോഷകങ്ങളുടെയും കാത്സ്യം, ഇരുമ്പ് തുടങ്ങിയവയുടെയും കലവറയാണ് കറിവേപ്പില. ഇതിന്റെ ആൻ്റി ഓക്സിഡന്റ് ഗുണങ്ങളും അത്ഭുതപ്പെടുത്തും. മുടിയുടെ ആരോഗ്യത്തിനാവശ്യമായ അമിനോ ആസിഡുകളും ബീറ്റാ കരോട്ടിനുകളും ഇതിലടങ്ങിയിരിക്കുന്നു.
പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. നിറവും ഭംഗിയും കണ്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങൾ പലരും ഗൗനിക്കാറില്ല. വേഗത്തിൽ പാകമാകാൻ അനേകം കെമിക്കലുകൾ മാമ്പഴത്തിൽ ചേർക്കാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ മാമ്പഴം വെള്ളത്തിലിട്ട് പരിശോധിക്കാവുന്നതാണ്. കൃത്രിമമായി പഴുപ്പിച്ചതാണെങ്കിൽ മാമ്പഴം വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. ഇത് പരീക്ഷിച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.